Pages

Friday, August 17, 2012

ഇങ്ങനെയും കവിത എഴുതാം !! :)

നിലാവിന്റെ ശയ്യയില്‍ നിറയുന്ന മൌനമേ
പകലിനു കൂട്ടായി വന്നിടു നീ
തെളിയുന്ന സന്ധ്യയില്‍ നിറയുന്ന മോഹമേ
ഇരവിലായി ഒന്നിങ്ങു വന്നിടു നീ

എന്‍ കണ്ണിനുള്ളിലെ പൂത്തിരി കത്തുമ്പോള്‍
കാവലായി നിന്നിടാന്‍ വന്നിടു നീ
ഒരു നേരം എന്‍ ആത്മാവില്‍ നിറഞ്ഞിടാന്‍
ശിഥിലമാം ചിന്തയായ്‌ വന്നിടു നീ

പിന്നെയും എരിയാതടങ്ങാതെ നിന്നിടും
സ്വച്ഛന്ദധാരയായ്‌ വന്നിടു നീ
പ്രണയമേ, നിന്നെ വിളിക്കുന്ന നേരത്ത്‌
മരണമായി വന്നെന്നെ പുല്‍കിടു നീ....



No comments:

Post a Comment